ഹാങ്ചൗ - ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ്ണം. വനിതകളുടെ ക്രിക്കറ്റിലാണ് ഇന്ത്യയുടെ സുവർണനേട്ടം. ഫൈനലിൽ 19 റൺസിന് ശ്രീലങ്കയ്‌ക്കെതിരെയാണ് വിജയം.
117 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് എട്ടു വിക്കറ്റിന് 97 റൺസുമായി പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്കായി ടൈറ്റസ് സാധു മൂന്ന് വിക്കറ്റ് വീഴ്ത്തി. മലയാളി താരം മിന്നു മണി അടക്കം ഉൾപ്പെട്ടതാണ് സ്വർണ്ണം നേടിയ ഇന്ത്യൻ ടീം. ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളി താരമാണ് മിന്നു മണി.
പുരുഷന്മാരുടെ 10 മീറ്റർ ഷൂട്ടിംഗിലാണ് ഇന്ത്യ ഇന്ന് രാവിലെ ആദ്യ സ്വർണം അക്കൗണ്ടിൽ കുറിച്ചത്. ലോക റെക്കോർഡോടെയാണ് ഇന്ത്യയുടെ പ്രതാപ്‌സിങ് തോമർ, രുദ്രാൻക്ഷ്, ദിവ്യാൻഷ് എന്നിവരുടെ ടീം സ്വർണം സ്വന്തമാക്കിയത്.