കൊച്ചി - എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ ജീര്‍ണ്ണാവസ്ഥ പരിഹരിച്ച് എത്രയും പെട്ടെന്ന് ഇരകള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി. 36 വീടുകള്‍ പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ഇരകള്‍ക്ക് നല്‍കണമെന്ന് കാസര്‍കോഡ് ജില്ലാ കളക്ടറോടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇരകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. 24 ലക്ഷം മാത്രമാണ് നല്‍കേണ്ടത്. സമയബന്ധിതമായി ഇരകളെ മാറ്റി പാര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. വീടുകളുടെ ജീര്‍ണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. വീടുകളുടെ പണിപൂര്‍ത്തിയാക്കിയതാണെന്നും ഇവ എത്രയും വേഗം കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏത്രയും വേഗത്തില്‍ വീടുകള്‍ കൈമാറണമെന്ന ഉത്തരവാദിത്തം ജില്ലാ കല്കടറെ ഏല്‍പ്പിക്കുകയാണെന്ന് കോടതി പറഞ്ഞു.