ന്യൂയോര്‍ക്ക്- യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഗ്ലോബല്‍ സൗത്ത് വികസ്വര രാജ്യങ്ങള്‍. യുഎന്‍ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബല്‍ സൗത്ത് വികസ്വര രാജ്യങ്ങള്‍ രംഗത്ത് വന്നത്. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാല്‍ഡീവ്‌സ്, സമോവ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണച്ച് രംഗത്തു വന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായി. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചു. അതുകൊണ്ടു തന്നെ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അര്‍ഹതയുണ്ടെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.