ലഖ്നൗ- നാട്ടുകാര്‍ കൈയോടെ പിടികൂടിയ കാമുകനോടൊപ്പം പോകാൻ യുവതിയെ അനുവദിച്ച് ഭർത്താവ്. കൈയോടെ പിടികൂടിയെ യുവാവിനെ ഭർത്താവിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുമെന്നാണ് എല്ലാവരും കരുതിയത്. സംഭവിച്ചത് നേരെ തിരിച്ചു. കാമുകനോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷ സ്വീകരിച്ച് ഭര്‍ത്താവ് വ്യത്യസ്തനാവുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് വേറിട്ട സംഭവം ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യയ്ക്ക് ബിഹാര്‍ സ്വദേശിയുമായി ബന്ധം ഉള്ള കാര്യം ഭര്‍ത്താവിന് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭാര്യയുടെ കാമുകനായ ആകാശ് ഷായെ നാട്ടുകാര്‍ കൈയോടെ പിടികൂടിയതോടെയാണ് രണ്ടുവര്‍ഷമായുള്ള ഇരുവരുടെയും പ്രണയം പുറത്തുവന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് ആകാശിനെ നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ ആകാശിനെ മര്‍ദ്ദിച്ചിരുന്നു. ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിയാണ് ആകാശ് ഷാ. മറ്റൊരു യവതിയെ വിവാഹം കഴിച്ചെങ്കിലും കാമുകിയെ മറക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ആകാശ് യുവതിയെ തേടിയെത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ വേണ്ട എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നൽകിയുതം ഭര്‍ത്താവാണ്. ഇരു കുടുംബങ്ങളുടെയും സമ്മതം വാങ്ങിയ ശേഷമാണ് വിവാഹം നടത്തി കൊടുത്തത്. തുടര്‍ന്ന് കാമുകന്‍ വന്ന അതേ മോട്ടോര്‍സൈക്കിളില്‍ ഇരുവരെയും യാത്രയാക്കുകയും ചെയ്തു.