Sorry, you need to enable JavaScript to visit this website.

ഇറാൻ തലസ്ഥാനത്ത് 30 ബോംബുകൾ നിർവീര്യമാക്കി, ഐ.എസ് ബന്ധമുള്ള 28 ഭീകരർ അറസ്റ്റിൽ

ടെഹ്‌റാൻ- ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഒരേസമയം പൊട്ടിത്തെറിക്കാൻ വെച്ചിരുന്ന 30 ബോംബുകൾ  അധികൃതർ നിർവീര്യമാക്കി. ഐഎസുമായി ബന്ധമുള്ള 28  ഭീകരരെ കസ്റ്റഡിയിലെടുത്തതായും രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാന്റെ തസ്‌നിം വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.

കുറ്റവാളികൾക്ക് സിറിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാഖിലെ കുർദിസ്ഥാൻ മേഖലകളിലെ തീവ്ര ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നു. ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.ഇറാനിലെ സുരക്ഷയെ ദുർബലപ്പെടുത്താനും അസ്ഥിരമാക്കാനും ഭയം ജനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണ നീക്കങ്ങളാണ് കണ്ടെത്തിയത്. മഹ്‌സ അമിനിയുടെ മരണത്തിന് ശേഷമുണ്ടയ കഴിഞ്ഞ വർഷത്തെ ഭരണവിരുദ്ധ പ്രതിഷേധത്തിന്റെ വാർഷികത്തിൽ ആസൂത്രിത ആക്രമണങ്ങൾ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സ്ത്രീകൾക്കുള്ള രാജ്യത്തെ കർശനമായ വസ്ത്രധാരണ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ടെഹ്‌റാനിൽ സദാചാര പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് 22 കാരിയായ ഇറാനിയൻ കുർദിഷ് വനിത അമിനി 2022 സെപ്റ്റംബർ 16 നാണ് മരിച്ചത്. അമിനിയുടെ മരണം മാസങ്ങൾ നീണ്ട പ്രതിഷേധത്തിന് കാരണമായി.

2017ൽ ഇറാൻ പാർലമെന്റിനെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ ഖുമൈനിയുടെ കുടീരത്തെയും ലക്ഷ്യമിട്ട് നടന്ന മാരകമായ ഇരട്ട സ്‌ഫോടനങ്ങൾ ഉൾപ്പെടെ ഇറാനിൽ നിരവധി ആക്രമണങ്ങൾ നടത്തിയതായി ഐ.എസ് അവകാശപ്പെട്ടിരുന്നു.

 കഴിഞ്ഞ വർഷം ഒക്ടോബറിൽ തെക്കുപടിഞ്ഞാറൻ നഗരമായ ഷിറാസിൽ 15 പേർ കൊല്ലപ്പെട്ട ശിയ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

Latest News