Sorry, you need to enable JavaScript to visit this website.

ബീഫ് കടത്ത് ആരോപിച്ച് ശ്രീരാമ സേനക്കാർ വാഹനങ്ങൾ പിടിച്ചെടുത്തു, കർണാടകയിലെ ടൗണിൽ സംഘർഷാവസ്ഥ

ബംഗളൂരു- ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ അനുകൂല സംഘടനയായ ശ്രീരാമ സേനാംഗങ്ങൾ ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് ദൊഡ്ഡബല്ലാപുര ടൗണിൽ സംഘർഷാവസ്ഥ. പിടിച്ചെടുത്ത വാഹനങ്ങളിലൊന്നിന് ഞായറാഴ്ച രാവിലെ തീയിട്ടതിനെ തുടർന്നാണ്  ബംഗളൂരുവിനടുത്തുള്ള  ടൗണിൽ  സംഘർഷാവസ്ഥ രൂക്ഷമായത്.

ഹിന്ദുപുരയിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന വാഹനങ്ങൾ ടോൾ ഗേറ്റിൽ ശ്രീരാമസേനാംഗങ്ങൾ തടയുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ പ്രതിഷേധക്കാരെ ചെറുക്കാൻ ശ്രമിച്ചപ്പോൾ അവർ ഒരു വാഹനത്തിന് തീയിട്ടു.

പോലീസും ഫയർഫോഴ്‌സും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News