ജനീവ-ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 2022-ലെ കോളറയുടെ സമഗ്ര സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോളറ കേസുകള്‍ 2021 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ്. കൂടാതെ, 2022-ല്‍ കൂടുതല്‍ രാജ്യങ്ങള്‍ കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
2021-ല്‍ 35 രാജ്യങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2022-ല്‍ 44 രാജ്യങ്ങളില്‍ കോളറ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. 25 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2022 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ വലിയ രീതിയിലാണ് കോളറ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മലാവി, നൈജീരിയ, സൊമാലിയ, സിറിയന്‍ അറബ് റിപ്പബ്ലിക് എന്നിവ ഉള്‍പ്പെടുന്ന ഏഴ് രാജ്യങ്ങളില്‍ കോളറ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ പതിനായിരത്തിലധികം സംശയാസ്പദമായതും സ്ഥിരീകരിച്ചതുമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.