കോഴിക്കോട് - ബെംഗളൂരുവില്‍ നിന്ന് വടകരയിലേക്ക് കാറില്‍ മയക്കുമരുന്ന് കടത്തിയ ദമ്പതികള്‍ തൊട്ടില്‍പ്പാലത്ത് പിടിയിലായി. വടകര സ്വദേശി ജിതിന്‍ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 97 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ബംഗളുരുവില്‍ നിന്ന് വടകരയിലേക്ക് കാറില്‍ എം ഡി എം എ കൊണ്ടുവരികയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ മകനെയും കാറില്‍ ഇരുത്തിയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും തൊട്ടില്‍പാലം പൊലീസ് പിടികൂടി.