ദോഹ- സൗദി അറേബ്യയുടെ തൊണ്ണൂറ്റി മൂന്നാമത് ദേശീയദിനം അവിസ്മരണീയമാക്കി ഖത്തര്‍. സഹോദര രാജ്യത്തിന്റെ ദേശീയ ദിനം ഏറ്റെടുത്ത ഖത്തറിലെ സ്വദേശികളും വിദേശികളും സൗദി പതാക വീശിയും അഭിവാദ്യങ്ങളര്‍പ്പിച്ചും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായപ്പോള്‍ രാജ്യത്തെ സുപ്രധാന ടവറുകള്‍ പച്ചനിറത്തില്‍ പ്രകാശിതമായാണ് ആഘോഷം വര്‍ണാഭമാക്കിയത്. കാറുകളും തോരണങ്ങളും കൊടികളുമൊക്കെ സൗദി പതാകയാല്‍ അലങ്കരിച്ചപ്പോള്‍ ആഘോഷത്തിന് മാറ്റു കൂടി.
ഡാന്‍സിംഗ് ഫൗണ്ടന്‍' ഷോയും മറ്റ് പ്രത്യേക പരിപാടികളുമടക്കം വിപുലമായ ആഘോഷ പരിപാടികളാണ് ഖത്തറിലെ പ്രമുഖ ഷോപ്പിംഗ് മാളായ പ്ലേസ് വെന്‍ഡോം അണിയിച്ചൊരുക്കിയിരിക്കുന്നത്. വൈകുന്നേരം 5 മണി മുതല്‍ സെപ്റ്റംബര്‍ 24 വരെ ആഘോഷത്തില്‍ പങ്കുചേരാന്‍ പ്ലേസ് വെന്‍ഡോം പൊതുജനങ്ങളെ ക്ഷണിച്ചു.