പാലക്കാട്- ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മുങ്ങിയ പാലക്കയത്തു നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. രാത്രി മഴ മാറി നിന്നതാണ് ആശ്വാസമായത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.അതിനിടെ കാഞ്ഞിരപുഴ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. എന്നാല്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. സാധാരണ നിലയില്‍ ഷട്ടറുകള്‍ ഇത്രയും ഉയര്‍ത്താറില്ല.
ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയില്‍ ഉരുള്‍പൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്. പാലക്കയം ജങ്ഷനില്‍ വീടുകളിലും കടകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിരാവിലെ കടകളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.