ജിദ്ദ- ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് സൗദി. ലോകത്തിന്റെ നെറുകയിലേക്കുള്ള സൗദി അറേബ്യയുടെ പ്രയാണത്തിന്റെ രാജ്യം പിന്നിട്ട വഴികൾ ഓർമ്മപ്പെടുത്തി നാടും നഗരവും ആഘോഷക്കുളിരിലാണ്. ആഘോഷത്തിന്റെ ഹരിതാഭമണിഞ്ഞു നിൽക്കുകയാണ് രാജ്യം. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നു.
മേഖലയിലെ സമാധാനത്തിനും ലോകത്തിന്റെ ക്ഷേമത്തിനുമായി വൻ പദ്ധതികളാണ് സൗദി അറേബ്യ നടപ്പാക്കുന്നത്. വിഷൻ 2030 എന്ന ചരിത്രപ്രഖ്യാപനത്തിന് ശേഷം, വൈകാതെ വിഷൻ 2040 സൗദി പ്രഖ്യാപിക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദിയെ വൻ പുരോഗതിയിലേക്ക് നയിക്കുന്നത് ലോകം സാക്ഷിയാകുന്നു.
വായനക്കാർക്ക് മലയാളം ന്യൂസ് ദേശീയ ദിനാശംസകൾ നേരുന്നു.