ടൊറന്റോ- അ്പ്രതീക്ഷിതമായി കാനഡ സന്ദര്‍ശിക്കാനെത്തി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. യു. എസില്‍ നിന്നും മടങ്ങവെയാണ് അദ്ദേഹം കാനഡയിലെത്തിയത്.
ടൊറന്റോയില്‍ വിമാനമിറങ്ങിയ സെലന്‍സ്‌കിയെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വീകരിച്ചു. ഇരുവരും ഒരുമിച്ച് ഒട്ടാവയിലെ യുക്രെയ്നിയന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തും.
റഷ്യ- യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് സെലെന്‍സ്‌കി കാനഡയിലെത്തുന്നത്. കനേഡിയന്‍ പാര്‍ലമെന്റിനെ സെലെന്‍സ്‌കി അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാനഡയില്‍ 1.4 ദശലക്ഷം യുക്രെയ്ന്‍ വംശജരുണ്ട്. റഷ്യയുമായുള്ള യുദ്ധത്തില്‍ കാനഡ യുക്രെയ്ന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം ഏകദേശം 1,75000 യുക്രെയ്ന്‍ പൗരന്മാര്‍ കാനഡയിലെത്തിയിട്ടുണ്ട്. കൂടാതെ ഏഴുലക്ഷം പേര്‍ക്ക് രാജ്യത്തേക്ക് വരാനുള്ള അനുമതിയും നല്‍കി.