Sorry, you need to enable JavaScript to visit this website.

കാനഡയിലെ നിയമ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് ഇന്ത്യ സഹകരിക്കണമെന്ന് ട്രൂഡോ

ഒട്ടാവ- കാനഡയിലെ നിയമസംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഇന്ത്യ സഹകരിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാനി വിഘടനവാദി നേതാവിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കാനഡ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വിശ്വസനീയവും അതീവ ഗുരുതരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തോടെ തന്നെ പരിഗണിക്കണമെന്നും സുതാര്യമായി പരിഹരിക്കാന്‍ സഹകരിക്കണമെന്നും ട്രൂഡോ യു. എന്‍ ജനറല്‍ അസംബ്ലിയില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു സുപ്രധാന പ്രമേയം പാര്‍ലമെന്റില്‍ നിസാരമായിട്ടല്ല അവതരിപ്പിച്ചതെന്നും കൃത്യമായ തെളിവുകളുടേയും മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷവുമാണെന്നും അദ്ദേഹം വിശദമാക്കി. 

വളര്‍ന്നുവരുന്ന പ്രാധാന്യമുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും നമ്മള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടതുള്ളതിനാലും ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങള്‍ ഉണ്ടാക്കാനോ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമവാഴ്ചയുടേയും കാനഡക്കാരെ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശയക്കുഴപ്പമില്ലെന്നും അതുകൊണ്ടാണ് വിഷയത്തിന്റെ സത്യാവസ്ഥ കണ്ടെത്താനും പുറത്തുകൊണ്ടുവരാനും നീതിയും ഉത്തരവാദിത്വവും നടപ്പാക്കാന്‍ അനുവദിക്കുന്നതിനുള്ള പ്രക്രിയകള്‍ സ്ഥാപിക്കുന്നതിന് ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും ട്രൂഡോ പറഞ്ഞു. 

കാനഡ നിയമവാഴ്ചയുള്ള രാജ്യമാണ്. കാനഡക്കാരെ സുരക്ഷിതരായി നിലനിര്‍ത്തുന്നതിനും മൂല്യങ്ങളും അന്തര്‍ദേശീയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രമവും ഉയര്‍ത്തിപ്പിടിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യും. അതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും ട്രൂഡോ പറഞ്ഞു.

Latest News