ന്യൂഡൽഹി - മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. പള്ളി പരിസരത്ത് ശാസ്ത്രീയ സർവേകൾ നടത്തണമെന്നും അതിനായി ഉത്തരവിടണമെന്നുമായിരുന്നു ശ്രീകൃഷ്ണ ജൻമഭൂമി മുക്തി നിർമാൺ ട്രസ്റ്റ് നൽകിയ ഹർജിയിലെ ആവശ്യം.
ഹർജിക്കാർക്ക് വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.