Sorry, you need to enable JavaScript to visit this website.

അവൾ ജാതിയും മതവും പണവും അസൂയയും വേദനയും ഇല്ലാത്ത ലോകത്തേക്ക് പോയി, മകളെ കുറിച്ച് വിജയ് ആന്റണി

ചെന്നൈ- ആത്മഹത്യ ചെയ്ത മകൾ മീര ആന്റണിയെ കുറിച്ച് നടനും സംവിധായകനുമായ വിജയ് ആന്റണി എഴുതിയ കുറിപ്പ് എല്ലാവർക്കും നൊമ്പരമായി. മകൾ  ആത്മഹത്യ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ്  സോഷ്യൽ മീഡിയയിൽ അദ്ദേഹിത്തിന്റെ വൈകാരിക കുറിപ്പ്. "എന്റെ മകൾ മീര വളരെ വാത്സല്യവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ഇല്ലാത്ത മെച്ചപ്പെട്ടതും സമാധാനപരവുമായ ഒരു സ്ഥലത്താണ് അവൾ ഇപ്പോൾ. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാൻ അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. അവൾക്കുവേണ്ടി ഞാൻ നല്ല കാര്യങ്ങൾ ചെയ്യും- തമിഴിൽ എഴുതിയ കുറിപ്പിൽ വിജയ് ആന്റണി പറഞ്ഞു. 

മീരയ്ക്ക് 16 വയസ്സായിരുന്നു. സെപ്തംബർ 19 ന് ചെന്നൈയിലെ അൽവാർപേട്ടിലെ വസതിയിലായിരുന്നു മരണം.  പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം കിൽപ്പോക്ക് ശ്മശാനത്തിൽ  സംസ്‌കരിച്ചു.

 

 

Latest News