തെഹ്‌റാന്‍- വനിതകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കുന്ന വസ്ത്രധാരണ നിയമം ഇറാന്‍ പാര്‍ലമെന്റ് പാസാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കും.
നിലവില്‍ ഹിജാബ് ധരിക്കാതിരുന്നാല്‍ രണ്ട് മാസം വരെ തടവോ 5000 മുതല്‍ 500,000 റിയാല്‍ വരെ പിഴയോ ആണ് ശിക്ഷയായി ലഭിക്കുക.
പുതിയ നിയമം പ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും സ്ത്രീകളും പൊതു സ്ഥലങ്ങളില്‍ ശിരോവസ്ത്രം കൊണ്ട് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഇതു ലംഘിക്കുന്നവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവും 360 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ലഭിക്കുക.
നിര്‍ബന്ധിത ശിരോവസ്ത്രായ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് മാത്രമല്ല അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കച്ചവടക്കാര്‍, സഹായിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ശിക്ഷ ലഭിക്കും. സമൂഹമാധ്യമങ്ങളിലൂടെ നഗ്നത പ്രോത്സാഹിക്കുന്നവര്‍ക്കും ഹിജാബിനെ പരിഹസിക്കുന്നവര്‍ക്കും ശിക്ഷ ബാധകമായിരിക്കും. 290 അംഗ കൗണ്‍സിലില്‍ 152 പേരുടെ പിന്തുണയോടെയാണ് നിയമം പാസ്സായത്.