Sorry, you need to enable JavaScript to visit this website.

കൊച്ചി ലുലുവിൽ ഭീമൻ കേക്ക് മിക്‌സിംഗ്

കൊച്ചി ലുലുവിൽ കേക്ക് മിക്‌സിംഗ് സിനിമാതാരം ടിനി ടോം ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി- ക്രിസ്തുമസ് പുതുവർഷ ആഘോഷങ്ങൾക്ക് രുചിക്കൂട്ടുകളുടെ പുത്തൻ അനുഭവം സമ്മാനിക്കാനായി ലുലുവിൽ ഭീമൻ കേക്ക് മിക്‌സിംഗ് നടന്നു. 
21 ചേരുവകൾ ഉപയോഗിച്ച്, 24 തരം വ്യത്യസ്ഥങ്ങളായ കേക്കിനുള്ള മിക്‌സിംഗാണ് നടന്നത്. ലുലു മാളിലൊരുക്കിയ വിപുലമായ കേക്ക് മിക്‌സിംഗ് വേദിയിൽ, 21 തരം ചേരുവകൾ ചേർത്ത് നടൻ ടിനി ടോം കേക്ക് മിക്‌സിംഗിന് തുടക്കം കുറിച്ചു. മാളിലെ ജീവനക്കാരും ഉപഭോക്താക്കളും ഇതിന്റെ ഭാഗമായി. 4000 കിലോയുടെ കേക്ക് മിക്‌സ് ഉപയോഗിച്ച് 40,000 കേക്കുകളുണ്ടാക്കാനാകും. പൂർണമായും നോൺ-ആൽക്കഹോളിക് കേക്കുകളാണിവ.
60 മുതൽ 75 ദിവസം വരെ വലിയ ജാറുകളിൽ ഈ കേക്ക് മിക്‌സ് സൂക്ഷിക്കും. വ്യത്യസ്ഥമായ രുചിഭേദങ്ങളിലാണ് തുടർന്ന് കേക്കുകളുണ്ടാക്കുക. ഡിസംബർ ഒന്ന് മുതൽ കേക്കുകൾ ലുലു ഹൈപർമാർക്കറ്റിൽ ലഭ്യമാകും. 
കൊച്ചി ലുലു ഹൈപർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു മാൾ ജനറൽ മാനേജർ ഹരി സുഹാസ്, ഹൈപർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജോ പൈനേടത്ത് തുടങ്ങിയവരും പങ്കാളികളായി. 

Latest News