ജിദ്ദ-പോലീസ് ചമഞ്ഞ മൂന്നംഗ സംഘം മലയാളിയുടെ പണവും മൊബൈലും ലാപ്‌ടോപ്പും ഇഖാമയടക്കമുള്ള രേഖകളും കവര്‍ന്നു. ജിദ്ദ റുവൈസിലാണ് കരിപ്പൂര്‍ സ്വദേശിയായ ഉസ്മാന്‍ കവര്‍ച്ചക്കിരയായത്.
രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് സെയില്‍സ് വാന്‍ കയറ്റാന്‍ വേണ്ടി ഗേറ്റ് തുറക്കുമ്പോഴാണ് പോലീസുകാരണെന്ന് പറഞ്ഞ് മൂന്നംഗ സംഘം തടഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷം തന്നെ അവരുടെ വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് ഉസ്മാന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തന്നെ കയറ്റിയ വാഹനത്തില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മൂന്നാമന്‍ വാനില്‍ കയറിയും ഓടിച്ചു പോയി. അരമണിക്കൂറിനുശേഷമാണ് വാഹനങ്ങള്‍ നിര്‍ത്തിയത്.
തസ്‌രീഹ് ഉണ്ടെങ്കില്‍ പോയ്‌ക്കോളൂ എന്നു പറഞ്ഞാണ് കാറില്‍നിന്ന് ഇറക്കിയതെന്ന് ഉസ്മാന്‍ പറഞ്ഞു. വാനില്‍ കയറി നോക്കിയപ്പോള്‍ ലാപ്‌ടോപ്പും പഴ്‌സുമടക്കം കവര്‍ച്ചക്കാര്‍ കൊണ്ടുപോയിരുന്നു. എതിര്‍പ്പൊന്നും പ്രകടിപ്പിക്കാത്തതു കൊണ്ടാണ് ശാരീരിക മര്‍ദനത്തില്‍നിന്ന് രക്ഷപ്പെട്ടതെന്ന് ഉസ്മാന്‍ പറഞ്ഞു.
കവര്‍ച്ചക്കാര്‍ ഇഖാമയും ലൈസന്‍സും എവിടെയെങ്കിലും ഉപേക്ഷിച്ചാല്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ലഭിക്കുകയാണെങ്കില്‍ 0576406041 എന്ന നമ്പറില്‍ അറിയിക്കണം.