Sorry, you need to enable JavaScript to visit this website.

വിസ പുതുക്കാതെ സൗദിയില്‍ ദുരിതത്തിലായ അഫ്‌സലും കുടുംബവും നാടണഞ്ഞു

റിയാദ്- പത്ത് മാസം മുമ്പ് റിയാദിലെത്തിയ അഫ്‌സലും  കുടുംബവും അനുഭവിച്ചത് ഒരായുസ്സിന്റെ ദുരിതങ്ങള്‍. കൊല്ലം ഇരവിപുരം സ്വദേശി അഫ്‌സല്‍ റിക്രൂട്ടിംഗ് ഏജന്‍സി വഴി തൊഴില്‍ വിസയിലാണ് റിയാദിലെത്തുന്നത്. തരക്കേടില്ലാത്ത ജോലിയും വാഗ്ദാനം ചെയ്ത ശമ്പളവും ലഭിച്ചു തുടങ്ങിയതോടെ  തന്റെ ജീവിതപങ്കാളിയേയും മൂന്ന് വയസ്സുള്ള മകനേയും വിസിറ്റിംഗ് വിസയില്‍ കൊണ്ടുവന്നു. ആദ്യ മൂന്ന് മാസം കഴിഞ്ഞ് വിസ പുതുക്കുകയും ചെയ്തു.
ഈ അവസരത്തിലാണ് അഫ്‌സല്‍ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് വിസ മാറ്റാന്‍  റിക്രൂട്ടിംഗ് കമ്പനി ആവശ്യപ്പെടുന്നത്. ഒരു മാസത്തെ സമയവും നല്‍കി. എന്നാല്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിസന്ധികാരണം പറഞ്ഞ സമയത്തിനുള്ളില്‍ വിസ മാറ്റാനായില്ല. തുടര്‍ന്ന് റിക്രൂട്ടിംഗ് ഏജന്‍സി ഹുറൂബ് രജിസ്റ്റര്‍ ചെയ്തതാേടെ തൊഴില്‍ നഷ്ടപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തില്‍ കുടുംബത്തിന്റെ വിസ പുതുക്കാന്‍ സാധിച്ചില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വിസ പുതുക്കാത്തതിനാലും അഫ്‌സലിന്റെ ഹുറൂബും കാരണം കുടുംബത്തെ തിരിച്ചയയ്ക്കാനും കഴിഞ്ഞില്ല. വാടക കരാര്‍ പുതുക്കാത്തതിനാല്‍ താമസ സ്ഥലത്തുനിന്ന് വരെ ഇറക്കി വിട്ടു. താമസ സ്ഥലത്തിനായി പലരേയും സമീപിച്ചെങ്കിലും കുടുംബസമേതമായതിനാല്‍ ആരും സഹായിച്ചില്ല.
കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ ജേര്‍ണറ്റ് നെല്‍സനെ സുഹൃത്തുക്കള്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍നടത്തുകയും  ബദിയ ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര താമസ സൗകര്യം ഏര്‍പ്പാടാക്കുകയും ചെയ്തു. കേളി പ്രവര്‍ത്തകര്‍ ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു നല്‍കി.
സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ എംബസിുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 ദിവസത്തിനകം 700 റിയാല്‍ പിഴയൊടുക്കി കുടുംബത്തെ തിരിച്ചയയ്ക്കാനുള്ള രേഖകള്‍ ശരിയാക്കി. പിഴ തുകക്കും ടിക്കറ്റിനും ആവശ്യമായ  സാമ്പത്തികം നാട്ടില്‍ നിന്നും തരപ്പെടുത്തി. രണ്ടാഴ്ചക്കുള്ളില്‍ അഫ്‌സലിന്റെ തിരിച്ച് പോക്കിനാവശ്യമായ  രേഖകളും എംബസി ിയാക്കി നല്‍കി.1700 റിയാല്‍ ട്രാഫിക്ക് പിഴയും ടിക്കറ്റും ശരിയാക്കി കഴിഞ്ഞ ദിവസം അഫ്‌സലും കുടുംബവും നാട്ടിലെത്തി.

 

Latest News