Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെട്ട ഖാലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൂട്ടാളി കാനഡയില്‍ വെടിയേറ്റു മരിച്ചു

ഒട്ടാവ (കാനഡ) -  ഖാലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയില്‍ മറ്റൊരു ഖാലിസ്ഥാന്‍വാദി നേതാവ് കൂടി കാനഡയില്‍ വെടിയേറ്റു മരിച്ചു. ഖാലിസ്ഥാന്‍വാദിയായ 'സുഖ് ദൂനെകെ' എന്ന സുഖ്ദൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. നേരത്തെ കൊല്ലപ്പെട്ട ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൂട്ടാളിയാണ് സുഖ്ദൂല്‍ സിംഗ്. പഞ്ചാബിലെ മോഗ സ്വദേശിയാണ്. 17 കേസുകളാണ് ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിലവിലുള്ളത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ 2017ല്‍ കാനഡയിലേക്ക് രക്ഷപ്പെട്ടു. വ്യാജരേഖകള്‍ ഉപയോഗിച്ച് നേപ്പാള്‍ വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. നേരത്തെ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യേഗസ്ഥരെ പുറത്താക്കി. ഇതോടൊപ്പം ഇരു രാജ്യങ്ങളും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

 

Latest News