തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍-ഒഡിഷ തീരത്ത് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂനമര്‍ദ്ദം ജാര്‍ഖണ്ഡിന് മുകളിലൂടെ നീങ്ങാന്‍ സാധ്യതയുണ്ടെന്നും. കച്ച്ന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുതിനാല്‍ നാല് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.