Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാനഡ ഏറ്റവും സുരക്ഷിത രാജ്യം,  ഇന്ത്യയുടെ മുന്നറിയിപ്പ് തള്ളി 

ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും നടക്കുന്ന മേഖലകളിലേക്ക് പോകരുതെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്നറിയിപ്പില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാനഡ.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നല്‍കിയ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു കാനഡ വിഷയത്തില്‍ പ്രതികരിച്ചത്. കാനഡ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന് പൊതുസുരക്ഷ വകുപ്പിന്റെ ചുമതലയലുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇതോടൊപ്പം പൗരന്മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശവും അദ്ദേഹം നല്‍കി. 'സുരക്ഷ സംബന്ധമായ ചില ആശങ്കകളുണ്ട്. ചിലപ്പോള്‍ അത് പെട്ടെന്ന് മാറിയേക്കാം. എല്ലാ സമയത്തും ജാഗ്രത പാലിക്കുക. പ്രാദേശിക മാദ്ധ്യമങ്ങളെ നിരീക്ഷിക്കുക. പ്രാദേശിക ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശം കൃത്യമായി പാലിക്കുക'- മന്ത്രി വ്യക്തമാക്കി.
 കാനഡയുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായ വിള്ളല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് കാനഡയിലുള്ളത്. മലയാളികള്‍ അടക്കം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും കാനഡയിലേക്ക് കുടിയേറാറുണ്ട്. ഇപ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്നത് ആശങ്കയോടെയാണ് കാനഡയിലെ ഇന്ത്യക്കാര്‍ നോക്കിക്കാണുന്നത്.
ഇതിനിടെ, കാനഡയിലെ ഹിന്ദുമതസ്ഥര്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഖാലിസ്ഥാന്‍ നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് അടക്കം ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതസ്ഥര്‍ക്ക് കാനഡയോട് കൂറില്ലെന്നും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്വന്ത് സിംഗ് ആരോപിച്ചു. കാനഡയിലെ സിഖ് സമുദായാംഗങ്ങള്‍ ഒക്ടോബര്‍ 29ന് വാന്‍കൂവറില്‍ ഒത്തു കൂടണം. ഇന്ത്യന്‍ ഹൈകമ്മീഷറാണോ നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തില്‍ റഫറണ്ടം തയ്യാറാക്കി വോട്ട് രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു. കൂടാതെ സെപ്തംബര്‍ 25ന് കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധം നടന്നേക്കുമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 
 

Latest News