Sorry, you need to enable JavaScript to visit this website.

വനിതാ സംവരണ ബില്ലിന്റെ ഗുണം സവർണ സ്ത്രീകൾക്ക് മാത്രം-ഉവൈസി

ന്യൂദൽഹി- വനിത സംവരണ ബിൽ ഗുണകരമാകുക സവർണ സ്ത്രീകൾക്ക് മാത്രമായിരിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. വിഷയത്തിൽ ലോക്‌സഭയിൽ നടന്ന ചർച്ചയിലാണു ഉവൈസി ബില്ലിനെ എതിർത്തത്. സവർണ സ്ത്രീകൾക്കു മാത്രമേ ബില്ലിന്റെ പ്രയോജനം ലഭിക്കൂ. പാർലമെന്റിൽ വളരെ കുറവു പ്രാതിനിധ്യം മാത്രമുള്ള ഒ.ബി.സി, മുസ്‌ലിം വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് എന്തുകൊണ്ടാണ് ഒരു ക്വാട്ടയും നൽകാത്തതെന്നും ഉവൈസി ചോദിച്ചു. 
ജനസംഖ്യയിലെ ഏഴുശതമാനമാണ് മുസ്‌ലിം സ്ത്രീകൾ. എന്നാൽ 0.7 ശതമാനമാണു ലോക്‌സഭയിലെ അവരുടെ പ്രാതിനിധ്യം. സവർണ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനാണു മോഡി സർക്കാർ ആഗ്രഹിക്കുന്നത്. മുസ്ലിം സ്ത്രീകളുടെയും ഒ.ബി.സി സ്ത്രീകളുടെയും പ്രാതിനിധ്യം അവർ ആഗ്രഹിക്കുന്നില്ല. 690 സ്ത്രീ എം.പിമാർ ലോക്‌സഭയിലേക്ക് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിൽ 25 പേരാണു മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവർ. മുസ്‌ലിം സ്ത്രീകൾ ഇരട്ട വിവേചനം നേരിടുകയാണെന്നും ഉവൈസി പറഞ്ഞു.
 

Latest News