Sorry, you need to enable JavaScript to visit this website.

ഒരു വർഷത്തിനിടെ 45 കിലോ കുറച്ചു; അജ്ഞാത രോഗം ബാധിച്ച് ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർ മരിച്ചു

സാവോപോളോ- ഒരു വർഷത്തിനിടെ 45 കിലോ ഭാരം കുറച്ച ബ്രസീലിയൻ ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർ അഡ്രിയാന തൈസൻ അജ്ഞാത രോഗം പിടിപെട്ട് മരിച്ചു. ഒരു വർഷത്തിനിടെ ശരീരഭാരം 100 പൗണ്ട് (45 കിലോഗ്രാം) കുറച്ച് ശ്രദ്ധ നേടിയ ഫിറ്റ്‌നസ് ഇൻഫഌവൻസറാണ് മരിച്ചത്. ഇൻസ്റ്റഗ്രാമിൽ 6 ലക്ഷത്തിലേറെ ഫോളോവർമാരുണ്ട്. 49 വയസായിരുന്നു. ഇവരുടെ മരണ കാരണം വ്യക്തമായിട്ടില്ല. ശരീരഭാരം കുറക്കാനുള്ള വ്യായാമങ്ങൾ, ഡയറ്റ് പ്ലാനുകൾ എന്നിവയെല്ലാം ഇവർ പങ്കുവെക്കാറുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ ഇവർ അമിതഭാരത്തിന്റെ പ്രയാസങ്ങൾ അനുഭവിച്ചിരുന്നു.  39-ാം വയസ്സിൽ ശരീരഭാരം 100 കിലോയ്ക്ക് മുകളിലായി. പിന്നീടാണ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
 

Latest News