- മുസ്‌ലിം സമുദായത്തിൽ പെട്ടവർ ആരൊക്കെയാണെന്ന് തീരുമാനിക്കാൻ കാന്തപുരത്തെ സമുദായം ചുമതലപ്പെടുത്തിയിട്ടില്ല. സമുദായത്തെ അന്ധവിശ്വാസങ്ങളിൽ തളച്ചിട്ട് ആത്മീയ തട്ടിപ്പു നടത്തിയാൽ ആരായാലും അവരെ ചോദ്യം ചെയ്യുമെന്നും പ്രമുഖ പണ്ഡിതനായ സി.പി ഉമർ സുല്ലമി വ്യക്തമാക്കി.
കോഴിക്കോട് - മുസ്‌ലിം സമുദായത്തെ തമ്മിൽ തല്ലിച്ച് കാര്യസാധ്യം നേടുന്ന നിലപാട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അവസാനിപ്പിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കെ.എൻ.എം മർകസുദ്ദഅവയുടെ സംസ്ഥാന ജനറൽസെക്രട്ടറിയുമായ സി.പി ഉമർ സുല്ലമി ആവശ്യപ്പെട്ടു. ഫാസിസ്റ്റ് കാലത്ത് ഭിന്നതകൾ മറന്ന് ഒന്നിക്കാൻ മുസ്‌ലിംകളും ഇതര സമുദായങ്ങളും ഐക്യപ്പെടാൻ മുന്നോട്ടു വരുമ്പോൾ മുസ്‌ലിംകൾക്കിടയിൽ തന്നെ ശത്രുത ഇളക്കിവിടുന്നത് പൊറുപ്പിക്കാവതല്ലെന്ന് സി.പി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മുസ്‌ലിം സമുദായത്തിൽപെട്ടവർ ആരൊക്കെയാണെന്ന് തീരുമാനിക്കാൻ കാന്തപുരത്തെ സമുദായം ചുമതലപ്പെടുത്തിയിട്ടില്ല. മുസ്‌ലിം സമുദായത്തെ അന്ധവിശ്വാസങ്ങളിൽ തളച്ചിട്ട് ആത്മീയ തട്ടിപ്പു നടത്തിയാൽ ആരായാലും അവരെ മുജാഹിദ് പ്രസ്ഥാനം ചോദ്യം ചെയ്യും. ആത്മീയവാണിഭത്തിന് ഭംഗം വരുമ്പോൾ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങൾക്കെതിരെ കാഫിർ ഫത്‌വയുമായി വന്നിട്ട് കാര്യമില്ല. മുസ്‌ലിം സമുദായം വൈജ്ഞാനിക മുന്നേറ്റം നടത്തിയ ഇക്കാലത്തും പ്രവാചകന്റെ മുടിയും പൊടിയും വിറ്റു കാശാക്കാമെന്നത് മൗഢ്യമാണ്. സംഘപരിവാറിനോടുള്ള ഭ്രമം അവസാനിപ്പിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ മുസ്‌ലിം സമുദായത്തിന്റെ പൊതുധാരയിലേക്ക് വരണമെന്നും സി.പി ഉമർ സുല്ലമി ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മുജാഹിദുകളും ജമാഅത്തുകാരും മുസ്‌ലിംകളല്ലെന്നും കാഫിറുകളാണെന്നും ഈയിടെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷ വിമർശം ഉയർന്നിരുന്നു. കാന്തപുരം തന്നെ ഒപ്പുവെച്ച പഴയകാല കരാറുകളും മറ്റും ചൂണ്ടിക്കാട്ടിയും ഇതിനെതിരെ പലരും രംഗത്തുവന്നിരുന്നു.