റിയാദ് - മുഖാവരണം ധരിച്ച വനിതകളെ പ്രശസ്തമായ കോഫി ഷോപ്പിൽ വിലക്കുന്നു എന്ന നിലക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് മീഡിയ റെഗുലേറ്ററി അതോറിറ്റിയും വാണിജ്യ മന്ത്രാലയവും നടത്തിയ രഹസ്യ പരിശോധനകളിൽ വ്യക്തമായി. നിജസ്ഥിതി ഉറപ്പുവരുത്താൻ വാണിജ്യ മന്ത്രാലയം വ്യത്യസ്ത സമയങ്ങൡ പരിശോധനാ സംഘത്തിൽ പെട്ട മുഖാവരണം ധരിച്ച വനിതാ ഉദ്യോഗസ്ഥരെ കോഫി ഷോപ്പിലേക്ക് അയച്ചു. ഇത്തരത്തിൽ പെട്ട ഒരു നിയമ ലംഘനവും സ്ഥാപനത്തിന്റെ ഭാഗത്ത് പരിശോധനാ സംഘങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.