Sorry, you need to enable JavaScript to visit this website.

കേന്ദ്രം ഭിന്നിപ്പിച്ചു ഭരിക്കുന്നു; അസം പട്ടികക്കെതിരെ മമതാ ബാനര്‍ജി

കൊല്‍ക്കത്ത- നാല്‍പത്  ലക്ഷം പേരെ ഇന്ത്യന്‍ പൗരന്മാരല്ലാതാക്കിയ അസം ദേശീയ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരെ അവരുടെ രാജ്യത്തുതന്നെ അഭയാര്‍ഥികളാക്കുകയാണെന്നും അവര്‍ക്കു വോട്ടു ചെയ്യാത്ത ജനതയെ ഒറ്റപ്പെടുത്തുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. ദല്‍ഹിയിലേക്കു പുറപ്പെടുന്നതിനു മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
പുതിയ കരട് പ്രകാരം നിരവധി ഇന്ത്യക്കാര്‍ വിദേശപൗരന്മാരാകുകയും അവര്‍ തിരിച്ചയക്കപ്പെടുകയും ചെയ്യും. അവരില്‍ നിരവധി കുട്ടികളും സ്ത്രീകളുമുണ്ട്. നിരവധി ബംഗാളികള്‍, ബിഹാരികളും ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട്. ഇവരൊക്കെ ഇന്ത്യക്കാരാണ്. വോട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം അംഗീകരിക്കാനാവില്ലെന്ന് മമത പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി എം.പിമാരുടെ ഒരു സംഘത്തെ അസമിലേക്ക് അയക്കുമെന്നും ആവശ്യമെങ്കില്‍ താന്‍ തന്നെ അങ്ങോട്ടേയ്ക്കു പോകുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

 

Latest News