Sorry, you need to enable JavaScript to visit this website.

വീണ്ടും നാട്ടിലിറങ്ങി വീട് തകര്‍ത്ത് അരിക്കൊമ്പന്‍, വിനോദസഞ്ചാരം നിരോധിച്ചു

ചെന്നൈ- തമിഴ്നാട്ടിലെ മാഞ്ചോലയില്‍ ജനവാസ മേഖലയിലെത്തിയ അരിക്കാമ്പനെ മടക്കി അയക്കാന്‍ തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം. വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ നശിപ്പിച്ചു. ആനയിറങ്ങിയ സാഹചര്യത്തില്‍ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ വിനോദ സഞ്ചാരം നിരോധിച്ചു. തമിഴ്നാട് കോതയാറില്‍ നിന്ന് 25 കിലോമീറ്റര്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്. കഴിഞ്ഞ ദിവസം നാലുമുക്കില്‍ വാഴകൃഷിയും ഊത്തില്‍ വീടിന്റെ മേല്‍കൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പന്‍ തകര്‍ത്തു. ഊത്ത് സ്‌കൂള്‍ പരിസരത്തും കാല്‍പാട് കണ്ടതോടെ സ്‌കൂളിന് അവധി നല്‍കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണം ശക്തമാക്കി. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാല്‍ കേരളത്തിലേക്ക് അരിക്കൊമ്പന്‍ എത്തില്ലെന്ന വിലയിരുത്തലിലാണ് തമിഴ്നാട് വനംവകുപ്പ്.

Latest News