ബംഗളുരു-ബംഗളൂരുവില്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു ബോര്‍ഡാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതില്‍ പറയുന്നത് പുഞ്ചിരിച്ചുകൊണ്ട് പൂക്കള്‍ പറിക്കരുത് എന്നാണ്. അധികൃതരാണ് പൂക്കള്‍ പറിക്കുന്നതിന് എതിരായി ഇങ്ങനെ വളരെ വിചിത്രമായ ഒരു ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ദയവായി പൂക്കള്‍ പറിക്കരുത്... ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ചിരിക്കുമ്പോള്‍ പൂക്കള്‍ പറിക്കവെ പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴ ചുമത്തും എന്നാണ് ഇവിടെയുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
എന്തായാലും ഇതുപോലെയുള്ള വിചിത്രമായ മുന്നറിയിപ്പുകള്‍ ബംഗളൂരുവില്‍ ഇത് ആദ്യമായിട്ടല്ല എന്നാണ് പറയുന്നത്. അടുത്തിടെ ബംഗളൂരുവിലെ ഒരു പാര്‍ക്കിലും സമാനമായ നിയമങ്ങള്‍ വിവരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. അതില്‍ പറയുന്നത് സന്ദര്‍ശകര്‍ക്ക് ഈ പാര്‍ക്കിനകത്ത് ഓടാനോ ജോഗിങ്ങിനോ ഉള്ള അനുവാദം ഇല്ല എന്നാണ്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) യുടേതാണ് ഈ അറിയിപ്പ്.
നമുക്കറിയാം, നമ്മുടെ നാട്ടിലടക്കം പല സ്ഥലങ്ങളിലും ആന്റിക്ലോക്ക് വൈസില്‍ നടക്കരുത് എന്ന് പറയാറുണ്ട്. തടസങ്ങളും മറ്റും ഇല്ലാതിരിക്കാനാണ് ഇത്. ഏതായാലും ബംഗളൂരുവിലെ ഓട്ടവും ജോഗിങ്ങും ഒക്കെ നിരോധിച്ചിരിക്കുന്ന ഈ പാര്‍ക്കിലും അത് നിരോധിച്ചിട്ടുണ്ട്. ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആള്‍ പറയുന്നത് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പലപ്പോഴും കാണാറുണ്ട്, ശരിക്കും അത് എന്തിനാണ് എന്നാണ്.ഏതായാലും, പുഞ്ചിരിച്ച് കൊണ്ട് പൂക്കള്‍ പറിക്കരുത് എന്ന ബോര്‍ഡിന്റെ ചിത്രവും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.