ഹാപൂര്‍- ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ബക് ഷറിന് സമീപം പാല്‍ ടാങ്കര്‍ മറിഞ്ഞ് ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ റോഡിലേക്ക് ഒഴുകി.പൂര്‍ണമായി ലോഡുചെയ്ത ടാങ്കര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് റോഡിലേക്ക് പാല്‍ പ്രളയം സൃഷ്ടിക്കുകയായിരുന്നു.
മറിഞ്ഞ ടാങ്കറിന് ചുറ്റും പെട്ടെന്നു തന്നെ ആളുകള്‍ കുപ്പികളും ബക്കറ്റുകളും മറ്റ് പാത്രങ്ങളുമായി എത്തി.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)