വാഷിംഗ്ടൺ-ഉക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചനകൾ നൽകി അമേരിക്ക കൂടുതൽ യുദ്ധക്കോപ്പുകൾ ഉക്രൈനിലേക്ക് അയക്കുന്നു. എം 1 അബ്രാംസ് ടാങ്കറുകൾ ഉടനെ ഉക്രൈനിൽ എത്തുമെന്ന് അമേരിക്ക ഇന്നലെ വ്യക്തമാക്കി.റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിനും വടക്കൻ കൊറിയൻ നേതാവ് കിം ഉന്നും തമ്മിൽ തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയാണ് അമേരിക്ക ഇക്കാര്യം വെളിപ്പെടുത്തിയത്.ഉക്രൈനിൽ യുദ്ധം ആരംഭിച്ച സമയത്ത് അബ്രാംസ് ടാങ്കറുകൾ ഉക്രൈന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.ഇപ്പോഴാണ് ടാങ്കുകൾ അയക്കുന്നത്.
എതിരാളികളുടെ ടാങ്കുകളെ രണ്ടു കിലോമീറ്ററിനുള്ളിൽ നിന്ന് തകർക്കാൻ ശേഷിയുള്ളവയാണ് ഈ ടാങ്കറുകൾ.യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന ഭാരം കൂടിയ ടാങ്കറുകളാണിത്.ഒരേ സമയം 120 തോക്കുകളാണ് ഇതിൽ നിന്ന് വെടിയുതിർക്കുക.യുദ്ധത്തെ നേരിടാൻ ഉക്രൈന് അമേരിക്ക പ്രഖ്യാപിച്ച 43 ബില്യൺ ഡോളർ സൈനിക സഹായത്തിൽ ഉൾപ്പെട്ടവയാണ് ഈ ടാങ്കർ വ്യൂഹം.