Sorry, you need to enable JavaScript to visit this website.

മാസപ്പടി വിവാദത്തിലെ പി.വി ഞാനല്ല, മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം- മാസപ്പടി പട്ടികയിലെ പി.വി താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിമണൽ കമ്പനിയിലെ ഒരുപാട് പി വി മാർ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേവനം നൽകാതെയല്ലേ വീണയുടെ സ്ഥാപനത്തിന് കരിമണൽ കമ്പനിയായ സി.എം.ആർ.എൽ പണം നൽകിയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. സി.എം.ആർ.എലിന്റെ സി.എഫ്.ഒയെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മാത്യു കുഴൽ നാടന്റെ ആരോപണത്തിന് മറുപടി പറയാത്തത് എന്താണെന്ന ചോദ്യത്തിന് മാധ്യമങ്ങളുടെടെ വിഷമം തനിക്ക് മനസിലായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാത്യു കുഴൽനാടന് മാത്രമല്ല ആർക്കും മറുപടി പറയാതിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

Latest News