ന്യൂഡൽഹി - പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ പാർല്ലമെന്റ് മന്ദിരത്തിൽ നടന്ന ഫോട്ടോ സെഷനിടെ എം.പി കുഴഞ്ഞുവീണു. ബി.ജെ.പി എം.പി നർഹരി അമിൻ ആണ് കുഴഞ്ഞുവീണത്. ഗുജറാത്തിൽനിന്നുള്ള രാജ്യസഭ എം.പിയാണ് നർഹരി അമിൻ. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്ക്കുമ്പോഴായിരുന്നു സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഫോട്ടോ സെഷൻ. പഴയ മന്ദിരത്തിലെ ഈ ചടങ്ങ് വികാര നിർഭര നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും ദേശീയ പതാകക്കും അംഗീകാരം നൽകിയ ഇവിടെ വച്ചാണ്. നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമിച്ചുവെന്നും വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.