തിരുവനന്തപുരം - സ്വകാര്യ സ്കൂൾ അധ്യാപിക വെള്ളറടയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. പുലിയൂർശാല ചരിവുള വീട്ടിൽ ശ്രീലതിക(38)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്.
കുടുംബപ്രശ്നത്തെ തുടർന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഭർതൃ വീട്ടിലായിരുന്ന യുവതി ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബ വീട്ടിൽ എത്തിയത്. രാത്രി ഒമ്പതോടെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.