റിയാദ്- ഇന്ന് (ചൊവ്വ) മുതല്‍ അടുത്ത ശനിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രവിശ്യകളിലും മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതലുകളെടുക്കാന്‍ സൗദി സിവില്‍ ഡിഫന്‍സ് രാജ്യത്തെ സ്വദേശികളോടും താമസക്കാരോടും സന്ദര്‍ശകരോടും അഭ്യര്‍ത്ഥിച്ചു. കാറ്റും മഴയും ഉള്ള സമയങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണമെന്നും തുറസ്സായ സ്ഥലങ്ങളിലും താഴ്‌ന പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ള അരുവികളിലും ഉല്ലാസത്തിനെത്തരുത്. വെള്ളക്കെട്ടുകളും മറ്റും നീന്തുകയും ഉല്ലസിക്കുകയും ചെയ്യുന്നതിനെതിരെയും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പു നല്‍കി.