അബുദാബി- യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി സ്വന്തം മണ്ണില്‍ തിരിച്ചെത്തി. അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എയിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ 42കാരന് ഗംഭീര വരവേല്‍പ്പാണ് സുല്‍ത്താന്‍ ഹോം കമിങ് എന്ന പരിപാടിയിലൂടെ ഒരുക്കിയിരിക്കുന്നത്.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) നിന്ന് ഈ മാസം നാലിനാണ് അല്‍ നെയാദിയും അദ്ദേഹത്തിന്റെ ക്രൂ അംഗങ്ങളായ സ്റ്റീഫന്‍ ബോവന്, വുഡി ഹോബര്‍ഗ്, റോസ്കോസ്മോസ്, ആന്ദ്രേ ഫെഡ്യേവ് എന്നിവരും അമേരിക്കയിലെ ഫ്ളോറിഡയിലിറങ്ങിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ഭൂമിയിലേക്കു 17 മണിക്കൂര്‍ യാത്രയാണ് നടത്തിയത്.
رائد الفضاء سلطان النيادي يسلم علم دولة الإمارات إلى صاحب السمو الشيخ محمد بن زايد آل نهيان، رئيس دولة الإمارات العربية المتحدة.#عودة_سلطان_للوطن pic.twitter.com/yTndPKcGu6
— MBR Space Centre (@MBRSpaceCentre) September 18, 2023