ജിദ്ദ- സൗദി അറേബ്യയുടെ ദേശീയദിനത്തിന്റെ ഭാഗമായി ചെങ്കടൽതീരത്ത് കണ്ണഞ്ചിക്കുന്ന എയർഷോ. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച എയർഷോ വീക്ഷിക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. വർണങ്ങൾ വാരിവിതറിയുള്ള പോർവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നിരവധി പേരെ ആകർഷിച്ചു. വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നാളെയും മറ്റന്നാളും തുടരും.