Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO ഇൻഡിഗോ ജീവനക്കാരോട് ദമ്പതികളുടെ വാക്കേറ്റം, വൈറലായി വീഡിയോ

മുംബൈ- വിമാനത്തിൽ കയറാൻ വൈകി എത്തിയ  ദമ്പതികൾ മുംബൈയിലെ ഇൻഡിഗോ ജീവനക്കാരോട് തർക്കിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പുരുഷ യാത്രക്കാരൻ ഇൻഡിഗോ ജീവനക്കാരുമായി വഴക്കിടുന്നതും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും വാക്കേറ്റത്തിൽ ചേരുന്നതാണ് വീഡിയോ.ദമ്പതികൾ പൊട്ടിത്തെറിക്കുന്നുണ്ടെങ്കിലും ജീവനക്കാർ ശാന്തരായാണ് പ്രശ്നം കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും ആഴ്ചയിലെ മിക്കവാറും എല്ലാ ദിവസവും തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായ ബോർഡിംഗ് ഉറപ്പാക്കാൻ യാത്രക്കാർ കൃത്യസമയത്ത് എത്തണമെന്ന് നിർദേശിക്കാറുണ്ട്. അഹമ്മദാബാദിലേക്ക് വിമാനം കയറാനെത്തിയ ദമ്പതികൾ ജീവനക്കാരുമായി തർക്കിക്കുന്ന വീഡിയോ ആണ് എക്‌സിൽ  പങ്കുവെച്ചിരിക്കുന്നത്. 

വൈറലായ വീഡിയോക്ക് ഉപയോക്താക്കളിൽ നിന്ന് നിരവധി അഭിപ്രായങ്ങളാണ് ലഭിച്ചത്. പലരും  വിമാനത്തിൽ  കയറാൻ നേരത്തെ ബോർഡിംഗ് ഗേറ്റിൽ എത്താത്തതിന് യാത്രക്കാരെ വിമർശിച്ചു.

വിമാനത്തിനുള്ളിൽ സഹയാത്രികരുമായോ എയർലൈൻ ജീവനക്കാരുമായോ യാത്രക്കാർ വാക്കാലോ ശാരീരികമായോ വാക്കേറ്റത്തിൽ ഏർപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്.ഇത് വിമാനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാർ ജീവനക്കാരുമായി തർക്കിക്കുകയാണ്. ഇങ്ങനെ വൈകി എത്തുന്നവരെ വിമാനത്തിൽ കയറ്റരുതെന്നും തർക്കിക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടത്തണമെന്നും ജീവനക്കാരെ പിന്തണച്ചുകൊണ്ട് ചിലർ പ്രതികരിച്ചു.

Latest News