ജിദ്ദ - സ്പീക്കറിൽ കുടുങ്ങിയ ബാലന്റെ കൈ സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി പുറത്തെടുത്തു. ബാലന് പരിക്കേറ്റിട്ടില്ലെന്നും ആരോഗ്യനില ഭദ്രമാണെന്നും സിവിൽ ഡിഫൻസ് പറഞ്ഞു. ബാലന്റെ കൈ സ്പീക്കറിൽ കുടുങ്ങിയതോടെ കുടുംബം സിവിൽ ഡിഫൻസിൽ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു.