Sorry, you need to enable JavaScript to visit this website.

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ഭാര്യയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച 57കാരന് മൂന്നര വര്‍ഷം ജയില്‍ശിക്ഷ

സ്റ്റോക്ക്ഹോം- പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ മരിച്ച ഭാര്യയുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ച 57കാരന് മൂന്നര വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. സ്വീഡനിലാണ് സംഭവം. ദീര്‍ഘനാളത്തെ കാന്‍സര്‍ പോരാട്ടത്തിനൊടുവില്‍ 2018ലാണ് പ്രതിയുടെ 60കാരിയായ ഭാര്യ മരണത്തിന് കീഴടങ്ങിയത്.
ഭാര്യയെ സ്വന്തം വീട്ടുപരിസരത്ത് തന്നെ സംസ്‌കരിക്കാനാണ് നോര്‍വീജിയന്‍ വംശജനായ ഇയാള്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ രഹസ്യമായി വീട്ടിലെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു.ബന്ധുക്കള്‍ ഭാര്യയെ കുറിച്ച് അന്വേഷിക്കുമ്പോഴെല്ലാം അവര്‍ക്ക് ആരുമായും സംസാരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞു. ഭാര്യയുടെ ഫോണിലേക്ക് ബന്ധുക്കള്‍ തുടച്ചയായി വിളിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഫ്രീസറിന്റെയുള്ളില്‍ കണ്ടെത്തിയത്.
കാന്‍സര്‍ രോഗിയായിരുന്ന ഭാര്യയ്ക്ക് ലഭിച്ചിരുന്ന പെന്‍ഷനും ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കാനാണ് മരണവിവരം മറച്ചതെന്നും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതെന്നും പ്രതി ചോദ്യചെയ്യലിനിടെ സമ്മതിച്ചു.
ഭാര്യ ക്യാന്‍സര്‍ രോഗി ആയതിനാല്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. മരണ വിവരം പുറത്തറിയാത്തതിനാല്‍ ഇവ മുടങ്ങാതെ ലഭിച്ചിരുന്നു ഇത്തരത്തില്‍ ഏകദേശം 1,16,000 ഡോളര്‍ ആണ് പ്രതി ഇക്കാലയളവില്‍ കൈപ്പറ്റിയത്.
 

Latest News