മുംബൈ- മകളെ ശല്യം ചെയ്തയാളെ പിടികൂടാന്‍ അച്ഛന്‍ സിനിമാ നിര്‍മാതാവായി. പോലീസുമായി ചേര്‍ന്നൊരുക്കിയ കെണി വിജയിച്ചപ്പോള്‍ പ്രതി പിടിയിലാവുകയും ചെയ്തു. മേ ഹു ഓട്ടോവാല എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയും 31 കാരനുമായ കൃഷ്ണ ബാഗലാണ് അന്ധേരി പോലീസിന്റെ പിടിയിലായത്.
വിവാഹത്തിന് സമ്മതമല്ലെന്ന് അറിയച്ചതോടെ ഇയാള്‍ യുവതിയുടെ മുഖം നഗ്നചിത്രത്തില്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസില്‍ പരാതി നല്‍കിയതോടൊപ്പൊം യുവതിയുടെ പിതാവ് കെണി ഒരുക്കിയതാണ് യുവാവിനെ പെട്ടെന്ന് പിടികൂടാന്‍ സാധിച്ചത്.
റാം റാം... എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, മേ ഹു ഓട്ടോ വാല എന്ന സിനിമയില്‍ അഭിനിയക്കാന്‍ മുംബൈയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് പ്രതി മുംബൈയിലേക്ക് തിരിച്ചത്.
പ്രതി കൃഷ്ണയും യുവതിയും ആറു മാസം മുമ്പാണ് ഫേസ്ബുക്കില്‍ സുഹൃത്തുക്കളായത്. ആഗ്ര സ്വദേശിയായ താന്‍ നടനും വിഡിയോ എഡിറ്ററുമാണെന്നാണ് കൃഷ്ണ പരിചയപ്പെടുത്തിയിരുന്നത്. വിവാഹാലോചന നിരസിച്ചതോടെയാണ് ഇയാള്‍ ശല്യം ചെയ്തു തുടങ്ങിയതെന്ന് 22 കാരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇയാള്‍ യുവതിയുടെ കൂട്ടുകാര്‍ക്ക് അയച്ചു. ഇതിനു പുറമെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെയാണ് ഈ മാസം 20ന് യുവതി പോലീസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
പോലീസിന് കെണിയുടെ വിവരങ്ങള്‍ നല്‍കിയ ശേഷം യുവതിയുടെ പിതാവ് മുംബൈയിലെ സിനിമാ നിര്‍മാതാവാണെന്നു പറഞ്ഞ് പ്രതി കൃഷ്ണയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നടനെ നോക്കുകയാണെന്ന് പറഞ്ഞതോടെ പ്രതി മുംബൈയിലേക്ക് വരാന്‍ സമ്മതിക്കുകയായിരുന്നു.
ഐ.ടി ആക്ട് അടക്കമുള്ള കുറ്റം ചുമത്തി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റിഡിയില്‍ വിട്ടു.