Sorry, you need to enable JavaScript to visit this website.

VIDEO ശിവക്ഷേത്രത്തിൽ നമസ്കരിച്ച മുസ്ലിം മാതാവും മകളും അറസ്റ്റിൽ; ഉപദേശിച്ച പുരോഹിതനും പിടിയിൽ

ബറേലി-ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ശിവക്ഷേത്രത്തിൽ നമസ്‌കാരം  നിർവഹിച്ചന്ന് ആരോപിച്ച് 38 കാരിയായ സ്ത്രീയെയും കൗമാരക്കാരിയായ മകളെയും പോലീസ് അറസ്റ്റ് ചെയ്തു.  മുസ്ലീം പുരോഹിതന്റെ ഉപദേശപ്രകാരമാണ് മാതാവും മകളും ക്ഷേത്ര പരിസരത്ത് നമസ്‌കാരം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസർപൂർ ഗ്രാമ അധ്യക്ഷയുടെ ഭർത്താവ് പ്രേം സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയതിന് 38 കാരിയായ നസീറ, അവളുടെ 19 കാരിയായ മകൾ സബീന, പുരോഹിതൻ ചമൻ ഷാ മിയാൻ എന്നിവർക്കെതിരെ കേസെടുത്തതായി സർക്കിൾ ഓഫീസർ (സിഒ) ഗൗരവ് സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പ്രേം സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 295 എ ( സമുദായത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവൃത്തി), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. മൂന്ന് പ്രതികളേയും ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, സോഷ്യൽ മീഡിയ സൈറ്റുകളിൽ പങ്കുവെച്ച വീഡിയോകൾ സംഭവത്തിന്റെ പരസ്പരവിരുദ്ധമായ ദൃശ്യങ്ങളാണ് കാണിക്കുന്നത്. ചില വീഡിയോകളിൽ സ്ത്രീ ക്ഷേത്ര പരിസരത്ത് നമസ്‌കരിക്കുന്നത് കാണാം.  മറ്റൊരു ക്ലിപ്പ് പ്രതിയും മകളും "ആരതി" ചെയ്യുന്നതും ശിവക്ഷേത്രത്തിൽ   ദേവനോട് പ്രാർത്ഥിക്കുന്നതും കാണിക്കുന്നു.

 

Latest News