ന്യൂദല്‍ഹി- ആധാറിലെ വിലാസം അടക്കമുള്ള വിശദാംശങ്ങള്‍ ഡിസംബര്‍ 14 വരെ സൗജന്യമായി പുതുക്കാം. യു.ഐ.ഡി.എ.ഐയാണ് (യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഒഫ് ഇന്ത്യ) ഇക്കാര്യമറിയിച്ചത്. സെപ്റ്റംബര്‍ 14 വരെയാണ് നേരത്തെ അനുവദിച്ചിരുന്ന സമയം.
യു.ഐ.ഡി.എ.ഐ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് തിരിച്ചറിയല്‍ രേഖകളും വിലാസം തെളിയിക്കുന്ന രേഖകളും അപ്‌ലോഡ് ചെയ്യേണ്ടത്. ഓണ്‍ലൈനിലൂടെ പുതുക്കുന്നതിനാണ് സൗജന്യ സേവനം. അക്ഷയ കേന്ദ്രങ്ങളിലൂടെ പരിഷ്‌കരിക്കാന്‍ 50 രൂപ നല്‍കണം. പത്തുവര്‍ഷം മുന്‍പ് ആധാര്‍ എടുത്തവരും പരിഷ്‌കരിക്കാത്തവരും സേവനം പ്രയോജനപ്പെടുത്തണമെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു.