വളരെ അപൂർവ്വം വസ്തുക്കളൊഴിച്ച് ബാക്കിയെല്ലാ വസ്തുക്കൾക്കും സേവനങ്ങൾക്കും ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് വിലക്കുറവ് എന്നാണ് എൻ്റെ തോന്നൽ. സാധാരണക്കാരായ പ്രവാസികൾക്ക് അത് അറിയില്ല എന്നതാണ് സത്യം. അഥവാ, ധാരണയുള്ളവർ പോലും അവരെ അക്കാര്യം പറഞ്ഞു മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത.. ഇയ്യിടെ എൻ്റെ ഒരു പരിചയക്കാരൻ്റെ അനുഭവമാണ് ഇതിനു മികച്ച ഉദാഹരണം.
ആദായ വിലയ്ക്ക് ഈന്തപ്പഴം കിട്ടിയപ്പോൾ അഞ്ചു കിലോ മൂപ്പർ വാങ്ങി. മറ്റു വസ്തുക്കളോടൊപ്പം പാക്ക് ചെയ്ത് എയർപോർട്ടിൽ എത്തിയപ്പോൾ നാലു കിലോ കൂടുതൽ ! 240 ദിർഹമാണ് അധിക ചാർജ്ജ് നൽകിയത്. 5280 ഇന്ത്യൻ രൂപ! ആ ഇരുന്നൂറ്റി നാൽപത് ദിർഹമും അതു വാങ്ങാൻ ഉപയോഗിച്ച നൂറ് ദിർഹമും ചേർത്താൽ 340 ദിർഹമായി. അതായത് 7480 ഇന്ത്യൻ രൂപ ! ഒരു കിലോ ഈന്തപ്പഴത്തിനു അയാൾ നൽകിയത് 1496 ഇന്ത്യൻ രൂപ!
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതേ ക്വാളിറ്റിയുള്ള ഈന്തപ്പഴം കിലോയ്ക്ക് അറുന്നൂറ് രൂപയ്ക്ക് നാട്ടിൽ കിട്ടുമെന്നിരിക്കെയാണ് ഈ ഭീമമായ നഷ്ടം! വളരെ പരിമിതമായ വരുമാനമുള്ള അയാളെ പോലുള്ള ആയിരക്കണക്കിനു മലയാളികൾ, വേണ്ടവിധമുള്ള ബോധവൽക്കരണം ലഭിക്കാത്തതിനാൽ, ധനനഷ്ടത്തിനു ഇരയാകുന്നുണ്ട് എന്നതല്ലേ സത്യം? ഗൾഫുകാരനു ചെയ്യാവുന്ന ഏറ്റവും പ്രയോജനപ്രദമായ കാര്യം, മിതമായി ജീവിച്ചുമിച്ചുള്ളത് കാഷായി നിയമപ്രകാരം നാട്ടിലെത്തിക്കുക എന്നതാണ്. കാഷിനോളം നാട്ടിൽ വില മറ്റൊന്നിനുമില്ല.