ഖമീസ് മുഷൈത്ത്- അസീർ പ്രവാസി സംഘം പത്തൊമ്പതാമത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാ-കായിക പ്രകടനങ്ങളും, കൊറോണ നാളുകളിൽ അസീറിൽ സുത്യർഹമായ സേവനമനുഷ്ഠിച്ച ആതുരസേവകർക്ക് നൽകിയ ആദരവും ഓണ സ്മൃതികളും ശ്രദ്ധേയമായി.
പാട്ടിനും നൃത്തത്തിനുമൊപ്പം കലാകാരന്മാരുടെ വ്യത്യസ്തങ്ങളായ പരിപാടികളും, നാടിൻ്റെ തനിമകളിലെ അത്തപൂക്കളവും കെങ്കേമമായ സദ്യയും ഒപ്പം കസേര കളിയും ഉറിയടിക്കലുമെല്ലാം സൗദിയിലെ സാംസ്കാരിക മണ്ഡലങ്ങളിലെ ഒട്ടേറെ പ്രതിഭാധനരുടെ സാന്നിധ്യത്തിൽ അരങ്ങേറിയപ്പോൾ ഫാത്തിമാ ഓഡിറ്റോറിയത്തിലൊരു മലയാളക്കര സൃഷ്ടിച്ച പ്രതീതിയായി.
സാംസ്കാരിക സമ്മേളനം ജിദ്ധ നവോദയ സെക്രട്ടറി റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിനും മതത്തിനും ഭാഷക്കുമപ്പുറം സഹജീവികൾക്ക് കരുണയും സ്നേഹവും വിതറുന്ന മലയാളി കൂട്ടായ്മകൾ മതനിരപേക്ഷതയുടെ വൻമതിലുകളാണ് പണിയുന്നതെന്നും, പ്രവാസത്തിൽ ഒരു പാത്രത്തിൽ ഒരുമിച്ചുണ്ണുന്ന മനുഷ്യരെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും റഫീഖ് പത്തനാപുരം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പത്തൊമ്പത് വർഷത്തിനിടയിൽ സംഘടന ജീവകാരുണ്യ - കാലാ-കായിക രംഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ അസീർ പ്രവാസി സംഘത്തിൻ്റെ പിന്നിട്ട പാതകൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് രക്ഷാധികാരി ബാബു പരപ്പനങ്ങാടി വിശദീകരിച്ചു. കൊറോണ വാരിയേഴ്സിന് ആദരം എന്ന പരിപാടിയിൽ അസീർ മേഖലയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന പതിമൂന്ന് നാഴ്സുമാരെ ആദരിച്ചു.
അനില കെ ജോസ് (സിവിൽ ഹോസ്പിറ്റൽ) മഞ്ചുമോൾ കെ.സി ( സിവിൽ ഹോസ്പിറ്റൽ) കലേഷ് കാർത്തികേയൻ (സൗദി ജർമ്മൻ ) രാജി മേരി സാമുവേൽ (സറ ഹോസ്പിറ്റൽ) ആതിര അനീഷ് (സൗദി ജർമ്മൻ ) ലത രാജൻ (അസീർ ഹോസ്പിറ്റൽ) മീര മേരി തോമസ് (മഗ്രിബി ഹോസ്പിറ്റൽ) അനിഷ സുനിൽ (സൗദി ജർമ്മൻ ) , ജിഷ ജോസ് (അസീർ ഹോസ്പിറ്റൽ) ലാൻസി ബിനു (അസീർ ഹോസ്പിറ്റൽ) , ബിനു അൻസാർ (അസീർ ഹോസ്പിറ്റൽ) ,ആഗ്നസ് ജോസഫ് (അസീർ ഹോസ്പിറ്റൽ) അനീഷ ഷിഹാബ് (അസീർ ഹോസ്പിറ്റൽ) എന്നിവർക്കുള്ള "അസീർ ശ്രേഷ്ഠ പുരസ്കാര ങ്ങൾ " ബാബു പരപ്പനങ്ങാടി, സുരേഷ് മാവേലിക്കര ,താമരാക്ഷൻ, റഷീദ് ചെന്ത്രാപ്പിന്നി, രാജഗോപാൽ ക്ലാപ്പന, മനോജ് കണ്ണൂർ , നിസാർ എറണാകുളം, സലീം കൽപ്പറ്റ, ഷാബ് ജഹാൻ, ഹാരിസ് കരുനാഗപള്ളി ,അനുരൂപ് കൊല്ലം, ബഷീർ വണ്ടൂർ, രജ്ഞിത്ത് വർക്കല, എന്നിവർ വിതരണം ചെയ്തു.
സംഘടനാ ആക്റ്റിംഗ് പ്രസിഡൻ്റ് താമരാക്ഷൻ ക്ലാപ്പന അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര സ്വാഗതവും ജോ. ട്രഷറർ നിസാർ എറണാകുളം നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന അത്തപൂക്കളം റഷീദ്, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കി. ഓണ സദ്യയുൾപ്പെടേയുളള കാര്യങ്ങൾക്ക് രാജഗോപാൽ ക്ലാപ്പന, ബഷീർ വണ്ടൂർ, രാജേഷ് കറ്റിട്ട, വിശ്വനാഥൻ , സുരേന്ദ്രൻ പിള്ള അശോകൻ പി.വി. ,സൈത് വിളയൂർ, ഷിജു , ജംഷി, ശിവരാമൻ ,ഉസ്മാൻ പൊന്നാനി എന്നിവർ നേതൃത്വം നൽകി.
കലാപരിപാടികൾക്ക് പൊന്നപ്പൻ കട്ടപ്പനയും കായിക പരിപാടികൾക്ക് സലീം കൽപറ്റ, റസാഖ് ആലുവ, നൗഷാദ് പാടിച്ചാൽ എന്നിവരും നേതൃത്വം നൽകി.
കലാ-കായിക പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.