ഫിറോസാബാദ്- ഉത്തര്‍ പ്രദേശില്‍ ഭര്‍തൃമതിയായ 28കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം യുവതി ആത്മഹത്യ ചെയ്തിരുന്നു. പ്രതിയായ അമിത് കമാറിനെ (24) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ഫിറോസാബാദ് പോലീസ് അറിയിച്ചു. രണ്ടു പേരുടേയും ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവിനും സഹോദരന്മാര്‍ക്കുമെതിരെ പ്രതി അമിതിന്റെ സഹോദരന്‍ ആത്മഹത്യാ പ്രേരണ പരാതി ന്ല്‍കിയിട്ടുണ്ട്.
അതേസമയം യുവതിയെ ബലാല്‍സംഗം ചെയ്ത് കേസിലു മറ്റു രണ്ടു പ്രതികളായ അനില്‍, ഇദ്ദേഹത്തിന്റെ സഹോദരന്‍ ജിതേന്ദ്ര എന്നിവരെ പോലീസിന് ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജസ്‌റാന പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുനീഷ് ചന്ദ്ര, അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ സോംപാല്‍ സിങ് എന്നിവരെ ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അനിലും ജിതേന്ദ്രയും നിരപരാധികളാണെന്നും ആത്മഹത്യ ചെയ്ത പ്രതി അനിലിന് യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ സൂചനയുണ്ടെന്ന് പോലീസ് പറയുന്നു. പ്രതികള്‍ തന്റെ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് യുവതിയുടെ ഭര്‍ത്താവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിന്റെ അടിസ്ഥാനത്തിലാണ് അമിത്, അനില്‍, ജിതേന്ദ്ര എന്നിവര്‍ക്കെതിരെ പോലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്.
ജൂലൈ 26-ന് പോലീസ് രേഖപ്പെടുത്തിയ യുവതിയുടെ മരണമൊഴില്‍ മൂന്ന് മാസം മുമ്പ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചെത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികള്‍ക്കെതിരെ കൂട്ടബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയത്.