ഭോപാല്‍-മധ്യപ്രദേശില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ അതിരൂപതാംഗമായ സീറോ മലബാര്‍ സഭ വൈദികന്‍ അനില്‍ ഫ്രാന്‍സിസ്‌നെ (40) ആണ് മരിച്ചത്. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വിഡിയോ പങ്കുവെച്ചതിന് മധ്യപ്രദേശ് പോലീസ് ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു.ഇതില്‍ അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബുധനാഴ്ച ബിഷപ് ഹൗസ് സന്ദര്‍ശിച്ചിരുന്നു എന്നും രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ഈ മാസം 13 നാണ് വൈദികനെ കാണാതാകുന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ വൈദികനെ കണ്ടെത്തിയത്.