തിരുവനന്തപുരം- ആള്‍ ഇന്ത്യ മുംബൈ അസോസിയേഷന്റെ (അമ്മ) രാജ്യത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ ഉമ്മന്‍ചാണ്ടി അവാര്‍ഡിന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ അര്‍ഹയായി. കാല്‍ലക്ഷം രൂപയാണ് പുരസ്‌ക്കാരത്തുക.
ഒക്ടോബര്‍ രണ്ടിനു മുംബൈയിലെ ഡോബ്ലി ഈസ്റ്റ് പട്ടീദാര്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് അസോസിയേഷന്‍ ചെയര്‍മാനും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ജോജോ തോമസ്, യു. ഡി. എഫ് കണ്‍വീനര്‍ എം. എം. ഹസന്‍ എന്നിവര്‍ അറിയിച്ചു.