ന്യൂയോര്‍ക്ക്- ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ അഭിഭാഷകയും സംരംഭകയുമായ ഭാര്യ നിക്കോള്‍ ഷാനഹാനുമായി വേര്‍ പിരിഞ്ഞു. ഭാര്യക്ക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിവാഹമോചനം.
ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, വര്‍ഷങ്ങളായി തന്റെ സുഹൃത്തായിരുന്ന ഇലോണ്‍ മസ്‌കുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ മസ്‌കും ഷാനഹനും ആരോപണം നിഷേധിച്ചു.
2015 ലാണ് ബ്രിന്നും നിക്കോളും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഡേറ്റിംഗ് ആരംഭിച്ചു, അതേ വര്‍ഷം തന്നെ ബ്രിന്‍ തന്റെ ആദ്യ ഭാര്യ ആന്‍ വോജിക്കിയില്‍നിന്ന് വിവാഹമോചനം നേടി, 2018 ല്‍ നിക്കോള്‍ ഷാനഹാനെ വിവാഹം കഴിച്ചുവെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
2021ല്‍ വേര്‍പിരിഞ്ഞ് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി, തുടര്‍ന്ന് ബ്രിന്‍ 2022ല്‍ വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു.