Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യവസായികൾക്കൊപ്പം  നിൽക്കാൻ ഭയമില്ല -മോഡി 

ന്യൂദൽഹി- വ്യവസായികൾക്കൊപ്പം നിൽക്കുന്നതിൽ പേടിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മെഹുൽ ചോക്‌സി, നീരവ് മോഡി, വിജയ് മല്യ എന്നീ വ്യവസായികൾ രാജ്യത്തെ പറ്റിച്ചു മുങ്ങിയതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് മോഡിയുടെ പരാമർശം.
ഗാന്ധിജിയുടെ ഉദാഹരണവും എടുത്താണ് മോഡിയുടെ മറുപടി. സ്വാതന്ത്ര്യസമര കാലത്ത് കോൺഗ്രസിനെ സഹായിച്ച വ്യവസായി ബിർളയുടെ വീട്ടിൽ മഹാത്മാഗാന്ധി താമസിച്ചിട്ടുണ്ടെന്ന് മോഡി പറഞ്ഞു.
ഉത്തർപ്രദേശിൽ 60,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഡി. 'ഇവിടെ ചിലരുണ്ട്, പൊതുവേദിയിൽ അവർക്കൊപ്പം നിൽക്കാൻ പേടിയുള്ളവർ. പക്ഷെ, കർട്ടനു പിന്നിൽ ഒന്നിച്ചാണ്. ആരുടെ വിമാനത്തിലാണ് അവർ പറക്കുന്നതെന്ന് എല്ലാവർക്കും അറിയില്ലേ- മോഡി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിൽ വ്യവസായികൾക്ക് സുപ്രധാനമായ പങ്കുണ്ട്.പിന്നെ എന്തിന് നമ്മൾ അവരെ നാണക്കേടാക്കണം, എന്തിന് കള്ളന്മാരെന്നു വിളിക്കണം? മോഡി ചോദിച്ചു.
റാഫേൽ കരാറിൽ റിലയൻസ് മേധാവി അനിൽ അംബാനിയെ വഴിവിട്ടു സഹായിച്ചു, നീരവ് മോഡിയെ രാജ്യംവിടാൻ അനുവദിച്ചു, മല്യയെ തിരിച്ചുകൊണ്ടുവരുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങളാണ് മോഡിക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്നത്.
ഇന്നലെ ഉത്തർപ്രദേശിൽ 60,000 കോടിയുടെ 81 പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചത്. ഇത്രയും മുതൽമുടക്കിൽ നിരവധി പദ്ധതികൾ ഒന്നിച്ച് നടപ്പാക്കുന്നത് റെക്കാഡാണെന്ന് മോഡി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകുന്നതായിരിക്കും ഈ കാൽവയ്പ്. ഡിജിറ്റൽ രംഗത്ത് അടിസ്ഥാനസൗകര്യ വികസനം വരുന്നതോടെ ഉത്തർപ്രദേശിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.  ഈ പദ്ധതികൾ പൂർണ തോതിൽ നടപ്പാകുന്നതോടെ രണ്ട്  ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.പി വ്യവസായ മന്ത്രി സതീഷ് മഹാന പറഞ്ഞു. 
ഊർജ്ജോൽപാദനം, അടിസ്ഥാനസൗകര്യ വികസനം, ഐ.ടി, ഇലക്ട്രോണിക് രംഗത്തെ വികസനം, വിനോദസഞ്ചാര വളർച്ച തുടങ്ങിയവയ്ക്കായി 4.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നടത്തിയ നിക്ഷേപ സംഗമത്തിന് പിന്നാലെ 60,000 കോടി രൂപയുടെ പദ്ധതികൾക്ക് ധാരണയായത് മികച്ച നേട്ടമാണ്. റിലയൻസ് ജിയോ 10,000 കോടിയും ബി.എസ്.എൻ.എൽ 5000 കോടി രൂപയുമാണ് ഉത്തർപ്രദേശിൽ നിക്ഷേപിക്കുന്നത്. 

 

Latest News